പയ്യോളി: ആക്രമണകാരികളായ തെരുവ് നായകളെ കൂട്ടിലടക്കുക എന്ന ആവശ്യവുമായി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പയ്യോളി മുൻസിപ്പാലിറ്റി ഓഫീസി ലേക്ക് ജനകീയ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകേണ്ടി വന്ന അതിഥി മോൾ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.
തെരുവുനായകളുടെ ആക്രമണം ദിവസേനയെന്നോണം വർദ്ധിച്ച് കൊണ്ടിരിക്കുമ്പോയും ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത നഗരസഭാ അധികൃതരുടെ നടപടിയിൽ ശക്തമായ പ്രതിഷേധമാണ് മാർച്ചിൽ ഉണ്ടായത്. വീട്ടിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞുങ്ങൾക്ക് നേരെ പോലും തെരുവ് നായ ആക്രമണം നടന്നു കൊണ്ടിരിക്കുകയാണ്.
ആക്രമണം ഭയന്ന് വിദ്യാർത്ഥികളെ വിദ്യാലയങ്ങളിലൊ മദ്രസകളിലൊ പുറത്തേക്കൊ വിടൻ പറ്റാത്ത അവസ്ഥയിലാണ് രക്ഷിതാക്കാൾ എന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികൾ ആരോപിച്ചു.
ആക്രമകാരികളായ തെരുവ് നായകളെ കൂട്ടിലടക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇതിലും പരിഹാരമായില്ലങ്കിൽ തുടർന്നും ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും പ്രതിഷേധ മാർച്ചിൽ ജനകീയ കൂട്ടായ്മ അധികൃതർക്ക് മുന്നറിയിപ്പ് നൽകി. എസ്.വി.റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു.
നഗരസഭാഗം ചെറിയാവി സുരേഷ് ബാബു , കമല സി. ടി, എം.പി .ഭരതൻ, കെ.ടി.ഷിബു,എം .ടി . നാണു മാസ്റ്റർ, എ.വി.ബാലകൃഷ്ഷൻ, ദോഫാർ അഷ്റഫ്, ഇരിങ്ങൽ അനിൽകുമാർ, പി.വി.സജിത്ത് , എസ്.വി. സലിം, ബിനീഷ്. എൻ.ടി. സുധീഷ് കുമാർ സി.പി., ഷമോജ് .കെ, ബിജീഷ് ശലഭം ,അഹമ്മദ് കരീം, ഫർവിസ് കോട്ടക്കൽ തുടങ്ങിയവർ സംസാരിച്ചു.