മേപ്പയ്യൂർ: ജനജീവിതം ദുസ്സഹമാക്കി കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ, പാചകവാതക വില തുടർച്ചയായി വർദ്ധിപ്പിക്കുന്നതിനെതിരെ എസ്.ടി.യു മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ പോസ്റ്റ് ഓഫീസിന് മുൻപിൽ ഒട്ടേറെ തൊഴിലാളികളെ അണിനിരത്തി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രതിഷേധ സംഗമത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം എസ്.ടി.യു സംസ്ഥാന സെക്രട്ടറി സി.പി. കുഞ്ഞമ്മത് നിർവ്വഹിച്ചു. എസ്.ടി.യു നിയോജകമണ്ഡലം പ്രസിഡന്റ് മുജീബ് കോമത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് പ്രഡിഡന്റ് കമ്മന അബ്ദുറഹിമാൻ, ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ കരീം കോച്ചേരി, ഇ.ടി.പി. ഇബ്രായി, കെ.എം.എ. അസീസ്, കീപ്പോട്ട് അമ്മത്, അബ്ദുറഹിമാൻ ഇല്ലത്ത്, ടി.എം. അബ്ദുല്ല, കൂമുള്ളതിൽ മുഹമ്മദ്, കെ.പി. മൊയ്തീൻ, നൗഷാദ് ചെറുവണ്ണൂർ, എൻ.വി. ബാസിത്ത്, എം.കെ. സൗമിനി, ചന്ദ്രിക, അബ്ദുറഹിമാൻ മുയിപ്പോത്ത് തുടങ്ങിയവർ സംസാരിച്ചു.
