കൊച്ചി : മുംബൈയിൽ മരിച്ച ഇലഞ്ഞി സ്വദേശിയുടെ മൃതദേഹം സംസ്കരിക്കാനെടുത്തപ്പോൾ മറ്റൊരാൾ. ഇലഞ്ഞിക്കടത്ത് പെരുമ്പടവം സ്വദേശിയായ ജോര്‍ജ് കെ.ഐപ്പിന്റെ മൃതദേഹത്തിനു പകരം വീട്ടിലെത്തിയത് പത്തനംതിട്ട സ്വദേശിയായ മറ്റൊരു ജോർജിന്റെ മൃതദേഹം. പഞ്ചായത്ത് അധികൃതരുടേയും നാട്ടുകാരുടേയും ശ്രമഫലമായി പെരുമ്പടവം സ്വദേശിയുടെ മൃതദേഹം ഇന്നു രാത്രിയോടെ കൊച്ചിയിലെത്തിച്ചു. നാളെ പെരുമ്പടവം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും. ഏറെക്കാലമായി മുംബൈയിൽ താമസിക്കുന്ന ജോർജ് കെ.ഐപ്പ് (59) രണ്ടു ദിവസം മുൻപാണ് കാൻസർ ബാധിച്ച് മരിച്ചത്. തുടർന്ന് പരേതന്റെ ആഗ്രഹപ്രകാരം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ഭാര്യ ഷൈനിയും മകൻ അബിനും തീരുമാനിച്ചു. മൃതദേഹം ആശുപത്രിയിൽ നിന്ന് സ്വീകരിച്ച് നാട്ടിലെത്തിക്കാൻ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഏജൻസിയെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടർന്ന് തിങ്കളാഴ്ച രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തലെത്തിയ മൃതദേഹം ബന്ധുക്കൾ സ്വീകരിച്ച് പിറവത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിക്കുകയും ചെയ്തു. എന്നാൽ ഇന്ന് രാവിലെ മൃതദേഹം സംസ്കാര ശുശ്രൂഷകൾക്കായി വീട്ടിലെത്തിച്ചപ്പോഴാണ് മറ്റൊരു വ്യക്തിയാണ് അതെന്ന് വീട്ടുകാർ മനസിലാക്കുന്നത്. പഞ്ചായത്ത് അധികൃതരും പൊലീസും ഇടപെട്ട് ഏജന്‍സിയെ ബന്ധപ്പെട്ടപ്പോഴാണ് അത് പത്തനംതിട്ട സ്വദേശിയായ മറ്റൊരു ജോര്‍ജിന്റെ മൃതദേഹമാണെന്ന് അവരും തിരിച്ചറിയുന്നത്. ശവപ്പെട്ടിയിൽ രേഖപ്പെടുത്തിയിരുന്നത് ഒരേ പേര് ആയിരുന്നതിനാൽ ഏജൻസിക്കാർ മൃതദേഹം ഏറ്റുവാങ്ങിയപ്പോൾ തെറ്റു പറ്റുകയായിരുന്നു. തുടർന്ന് പത്തനംതിട്ട സ്വദേശിയായ ജോര്‍ജിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഒപ്പം ഏജൻസിയെ ബന്ധപ്പെട്ട് ജോർജ് കെ.ഐപ്പിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. തങ്ങൾക്ക് സംഭവിച്ച പിശകാണെന്ന് മനസിലായ ഏജൻസി ഇന്നു വൈകിട്ടോടെ ജോര്‍ജ് കെ.ഐപ്പിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചതോടെയാണ് പ്രതിസന്ധിക്കും വീട്ടുകാരുടെ വിഷമത്തിനും വിരാമമായത്. സംസ്കാര ശുശ്രൂഷകള്‍ പൂർത്തിയാക്കിയ ശേഷം ബുധനാഴ്ച രാവിലെ 11.30ന് സംസ്കരിക്കും.
- Home
- Latest News
- ഒരേ പേരിൽ രണ്ട് മൃതദേഹങ്ങൾ, വീട് മാറി എത്തിച്ചു; അബദ്ധം തിരിച്ചറിഞ്ഞത് സംസ്കരിക്കാനെടുത്തപ്പോൾ
ഒരേ പേരിൽ രണ്ട് മൃതദേഹങ്ങൾ, വീട് മാറി എത്തിച്ചു; അബദ്ധം തിരിച്ചറിഞ്ഞത് സംസ്കരിക്കാനെടുത്തപ്പോൾ
Share the news :
Oct 22, 2025, 8:09 am GMT+0000
payyolionline.in
സംസ്ഥാന സ്കൂള്‍ കായികമേളയിലെ ഇൻക്ലൂസീവ് അത്ലറ്റിക്സിൽ 100 മീറ്ററിൽ കുട്ടികളെ ..
തുലാവർഷം കലിതുള്ളിയ ഭീകര രാത്രി, ഒറ്റ രാത്രിയിൽ ഉരുൾപ്പൊട്ടിയത് 15 ഇടത്ത്, ഒന ..
Related storeis
ഒമ്പത് വയസുകാരി ദൃഷാന കോമയിലായ വാഹനാപകടം; 1.15 കോടി രൂപ നഷ്ടപരിഹാരം...
Nov 18, 2025, 2:59 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 19 ബുധനാഴ്ച പ്രവർത്...
Nov 18, 2025, 2:54 pm GMT+0000
കൊയിലാണ്ടി മേലൂർ ശങ്കർ നിവാസിൽ ദേവി അന്തരിച്ചു
Nov 18, 2025, 11:55 am GMT+0000
പി.എഫ്.ഐ ബന്ധം ആരോപിച്ച് വെർച്ച്വൽ അറസ്റ്റ് ; പയ്യോളി സ്വദേശിയായ വ...
Nov 18, 2025, 11:25 am GMT+0000
നിലക്കലിൽ സ്പോട്ട് ബുക്കിങ്ങിനായി ഏഴ് കേന്ദ്രങ്ങൾ കൂടി; ശബരിമല ദർശ...
Nov 18, 2025, 11:18 am GMT+0000
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പള്ളൂര്‍മുതല്‍ മാഹിവരെയുള്ള കാരേജ് വേയി...
Nov 18, 2025, 11:16 am GMT+0000
More from this section
കന്യാകുമാരിയിൽ കടലിന് മുകളിൽ ന്യൂനമർദം, അഞ്ച് ദിവസം മഴ തുടരും; ഇന്ന...
Nov 18, 2025, 10:07 am GMT+0000
വയനാട്ടിലെ വ്യാജ സിപ്പ് ലൈൻ അപകടം: വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച...
Nov 18, 2025, 9:15 am GMT+0000
തിരഞ്ഞെടുപ്പ് ഡ്യൂട്ടി; ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു
Nov 18, 2025, 8:33 am GMT+0000
വൈദ്യുതി തടസ്സം ഉണ്ടായാല്‍ രാത്രിയിലടക്കം സേവനമുറപ്പാക്കാന്‍ കെഎസ്ഇബി
Nov 18, 2025, 8:20 am GMT+0000
തിരുവനന്തപുരത്തെ അലന്റെ കൊലപാതകം ആസൂത്രിതമെന്ന് സംശയം: സംഭവവുമായി മ...
Nov 18, 2025, 8:08 am GMT+0000
ഒന്നാംവര്‍ഷ ഹയര്‍ സെക്കൻഡറി പരീക്ഷ ടൈംടേബിളില്‍ മാറ്റം; പരീക്ഷകള്‍ ...
Nov 18, 2025, 7:02 am GMT+0000
എസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്ട്രേഷൻ ഇന്ന് മുതൽ
Nov 18, 2025, 6:59 am GMT+0000
റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ ഇന്ന് മുതൽ
Nov 18, 2025, 6:52 am GMT+0000
വടകര കുട്ടോത്ത് ആയുർവേദ ആശുപത്രിയിലെ ലാപ് ടോപ് മോഷ്ടിച്ച പ്രതി അറസ്...
Nov 18, 2025, 6:45 am GMT+0000
അതിരപ്പിള്ളിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; 10 പേർക്ക് പരിക്ക്
Nov 18, 2025, 6:38 am GMT+0000
മണിയൂർ കേരളോത്സവത്തിനിടയിലെ പീഡനം: പ്രതി അറസ്റ്റിൽ
Nov 18, 2025, 6:02 am GMT+0000
തലശ്ശേരി-മാഹി ബൈപാസിലെ അടിപ്പാത നിർമാണം: ഇന്നുമുതൽ ഗതാഗത നിയന്ത്രണം
Nov 18, 2025, 5:58 am GMT+0000
താമരശ്ശേരി ചുരം ഒന്നാം വളവിൽ ലോറി മറിഞ്ഞ് അപകടം
Nov 18, 2025, 5:40 am GMT+0000
ക്രിസ്മസ് അവധിക്കാലത്ത് ട്രെയിനിൽ വിനോദയാത്ര പോവാം
Nov 18, 2025, 5:27 am GMT+0000
സ്വർണവില കുത്തനെ കുറഞ്ഞു
Nov 18, 2025, 5:19 am GMT+0000
