കൊയിലാണ്ടി: വ്യാപാരികൾക്ക് മുറി വാടകയിൽ 18 ശതമാനം ജി.എസ്.ടി.ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റി 7 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിൻ്റെ മുന്നോടിയായി കൊയിലാണ്ടി യൂണിറ്റ് കമ്മിയുടെ നേതൃത്വത്തിൽ നഗരത്തിൽ വിളംബര ജാഥ നടത്തി.
യൂണിറ്റ് പ്രസിഡണ്ട് കെ.എം.രാജീവൻ ജനറൽ സെക്രട്ടറി കെ.കെ.ഫാറൂഖ് ട്രഷറർ സഹീർ ഗാലക്സി, റിയാസ് അബൂബക്കർ, സൗമിനി മോഹൻദാസ്, ഇസ്മായിൽ ഹാഷിം എന്നിവർ നേതൃത്വം നൽകി.