കൊയിലാണ്ടിയില്‍ കാർ ബൈക്കിലിടിച്ച് ദമ്പതികൾക്ക് ഗുരുതര പരിക്ക്

news image
Jul 6, 2024, 5:35 am GMT+0000 payyolionline.in
കൊയിലാണ്ടി: ബൈക്കിനു പിറകിൽ കാറിടിച്ച് ദമ്പതികൾക്ക് പരുക്ക് ഇന്നലെ കോമത്തുകരയിൽ വെച്ച് ബൈക്കിന് പിറകെ കാർ ഇടിച്ചു ദമ്പതികൾക്ക് പരുക്ക്. കുറുവങ്ങാട് ശക്തി തിയേറ്റേഴ്സിനു സമീപം കുനി ഡി.കെ.സുനിൽ (51), ചമേരിക്കുന്നുമ്മൽ സി.കെ.രജനി (45) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
പരുക്ക് ഗുരുതര മായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് കാറിനടിയിലായി പരുക്കേറ്റവരെ നാട്ടുകാർ കാറിനടിയിൽ നിന്നും വലിച്ചെടുക്കുകയായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളെജിലെക്ക് റഫർ ചെയ്യുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe