കൊയിലാണ്ടിയില്‍ നിരത്തുകൾ കൈയേറി സ്ഥാപിച്ച കൊടിമരങ്ങൾ നീക്കാൻ നോട്ടീസ്

news image
Sep 16, 2022, 3:19 am GMT+0000 payyolionline.in

കൊയിലാണ്ടി: രാഷ്ട്രീയ പാർട്ടികൾ പൊതുമരാമത്ത് റോഡ് സെക്ഷൻ പരിധിയിൽ  നിരത്തുകൾ കൈയേറി സ്ഥാപിച്ച കൊടിമരങ്ങളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് കൊയിലാണ്ടി അസി.എഞ്ചിനീയർ രാഷട്രീയ പാർട്ടികൾക്ക് നോട്ടീസ് നൽകി.

എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നാണ് നോട്ടീസിൽ പറയുന്നത്.ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നോട്ടീസ് നൽകിയത്. മുത്താമ്പിയിൽ റോഡരുകിൽ സ്ഥാപിച്ചിരുന്ന കോൺഗ്രസ് കൊടിമരം സി പി എം സംഘർഷത്തെ തുടർന്ന് സി.പി.എം.പ്രവർത്തകർ തകർത്തിരുന്നു. പിന്നീട് പുന:സ്ഥാപിച്ച കൊടിമരം  പൊതുമരാമത്ത് ഉദ്യോഗസ്ഥർ ജെസിബി ഉപയോഗിച്ച് പൊളിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe