കൊയിലാണ്ടിയില്‍ സ്വകാര്യ ബസ് ഇടിച്ച് റിട്ടയേഡ് അധ്യാപകന്‍ മരിച്ചു

news image
Mar 2, 2025, 1:01 pm GMT+0000 payyolionline.in

കൊയിലാണ്ടി : കൊയിലാണ്ടി പന്തലായനി ആരാമത്തിൽ (കാനാച്ചേരി) റിട്ട. അധ്യാപകൻ അശോകൻ (76) ആണ് മരിച്ചത്. അരിക്കുളം യു.പി സ്കൂൾ അധ്യാപകനായിരുന്നു. ഉച്ചക്ക് 1 മണിയോടെ കൊയിലാണ്ടി മാർക്കറ്റിന് സമീപം റോഡ് ക്രോസ് ചെയ്യുന്നതിനിടെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കൃതിക ബസ് തട്ടിയാണ് അപകടം ഉണ്ടായത്.

ഉടൻ തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും, തടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: രാധ (റിട്ട. അധ്യാപിക വീമംഗലം സ്കൂൾ). മക്കൾ: രസിത, രോഷ്നി. മരുമകൻ: ജിതേഷ് (കോമത്തുകര).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe