കൊയിലാണ്ടി: ദേശീയപാതയിൽ വീണ്ടും വാഹനാപകടം തിരുവങ്ങൂർ വെറ്റിലപ്പാറയിൽ ലോറി സർവീസ് റോഡിലെക്ക് പതിച്ചു. ഇന്നലെ രാത്രി ഒന്നര മണിയോട് കൂടിയാണ് അപകടം കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറി കോഴിക്കോട് ഭാഗത്തു നിന്നു വരുകയായിരുന്ന ബൈക്ക് യാത്രികരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ ഡിവൈഡെറും ഇടിച്ച് തെറിപ്പിച്ച് താഴെ സർവ്വീസ് റോഡിൽ പതിക്കുകയായിരുന്നു ആർക്കും പരിക്കില്ല.
