കൊയിലാണ്ടി: കൊയിലാണ്ടി മൈതാനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്കൂൾ പി.ടി.എ ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ സ്കൂൾ പി.ടി.എ.പ്രസിഡണ്ട് വി.സുചീന്ദ്രൻ, നഗരസഭാ സെക്രട്ടറി ഇന്ദു എസ്.ശങ്കരി, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ.അജിത്ത്, തുടങ്ങിയവർ തിരുവനന്തപുരത്ത് റവന്യൂ അണ്ടർ സെക്രട്ടറി മുമ്പാകെ ഹാജരായി തെളിവുകൾ സമർപ്പിച്ചു.
നേരത്തെ കോഴിക്കോട് ജില്ലാ കലക്ടറേറ്റിൽ ഹൈകോടതിയുടെ നിർദ്ദേശപ്രകാരം ഹാജരായിരുന്നു. ഇതിൻ്റെ ഭാഗമായാണ് തിരുവനന്തപുരത്തും ഹാജരാകാൻ നോട്ടീസ് ലഭിക്കുകയായിരുന്നു. കൊയിലാണ്ടി ഹയർ സെക്കണ്ടറി സ്കൂളിൻ്റെ കളിസ്ഥലം സ്പോർട്സ്സ്സിസ് കൗൺസിൽ ഏറ്റെടുത്ത് സ്റ്റേഡിയം നിർമ്മിക്കുകയും, കടമുറികൾ സ്ഥാപിക്കുകയും ചെയ്തതോടെ സ് കൂളിലെ വിദ്യാർത്ഥികൾക്ക് കളിക്കണമെങ്കിൽ ഇവരുടെ സമ്മതം വാങ്ങേണ്ട അവസ്ഥയായതിനെ തുടർന്ന് പി.ടി.എ പ്രക്ഷോഭത്തിന് രംഗത്തിറങ്ങുകയായിരുന്നു.