തുറയൂര്‍: വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നുവെന്നാണ് പഴമക്കാര്‍ പറയുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ വിവാഹം പോളിംഗ് ദിവസം നടക്കുന്നത് അപൂര്‍വമായ കാഴ്ചയാണ്. ജനവിധിക്കിടയില് പുതുജീവിതത്തിലേക്ക് കടക്കുകയാണ് ജനതാദള്‍ യു സ്ഥാനാര്‍ത്ഥി മേലോല് താഴ പടിഞ്ഞാറെകൈ സജീവന്. തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് നാടും നഗരവും മുന്നണി പ്രവര്‍ത്തകരും. എന്നാല്‍ വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ പോളിംഗ് ബൂത്ത് സന്ദര്ശിക്കനോ പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്‍കാനോ സാധിക്കാത്തതിന്റെ സങ്കടം സജീവന് ഉണ്ടെങ്കിലും നിറഞ്ഞ മനസോടെയാണ് ഇദ്ദേഹം കതിര്‍മണ്ഡപത്തിലേക്ക് വലതുകാല്‍ വെക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ സജീവന്റെ വിവാഹം നിശ്ചയിച്ചിരുന്നു. അപ്രത്യക്ഷീതമായാണ് പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം സജീവന് സ്ഥാനാര്‍ത്ഥിയായത്. തുറയൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലാണ് സജീവന് മത്സരിക്കുന്നത്. ആയഞ്ചേരി തറോപ്പൊയില്‍ ചാലില്‍ പ്രിന്‍സിയാണ് വധു. ഇരട്ടിമാധുരമാണ് സജീവന് ലഭിച്ചിരിക്കുന്നത്.ഏറെ പ്രതീക്ഷയോടെയാണ് സജീവന് വിവാഹ മണ്ഡപത്തിലേക്കും രാഷ്ട്രീയത്തിലേക്കും കാലെടുത്തു വെച്ചിരിക്കുന്നത്
തിരഞ്ഞെടുപ്പ് ചൂടില്‍ സ്ഥാനാര്‍ത്ഥി കതിര്‍മണ്ഡപത്തിലേക്ക്

Sep 6, 2022, 12:41 pm GMT+0000
payyolionline.in
മുസ്ലീം ലീഗിലെ ഷരീഫ മണലുംപുറത്ത് തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്; കോണ്‍ഗ്രസിലെ ..
തുറയൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കുഴഞ്ഞ് വീണുമരിച്ചു