തുറശ്ശേരിക്കടവ് ‘ഒലീവ് ലൈബ്രറി ആന്‍റ് ചാരിറ്റി’ ഉദ്ഘാടനം ചെയ്തു

news image
Sep 6, 2022, 12:14 pm GMT+0000 payyolionline.in

പയ്യോളി:  ഒലീവ് ലൈബ്രറി ആന്‍റ്  ചാരിറ്റി തുറശ്ശേരിക്കടവിന്റെ ഔപചാരിക ഉദ്ഘാടന കർമ്മം  കാട്ടുകണ്ടി കുഞ്ഞബ്ദുള്ള നിര്‍വഹിച്ചു.  വേങ്ങോട്ട് അബ്ദുറഹിമാന്റെ അധ്യക്ഷം വഹിച്ചു.  സാഹിത്യകാരനായ  ഇബ്രാഹിം തിക്കോടി മുഖ്യപ്രഭാഷണം നടത്തി.

പയ്യോളി നഗരസഭ  പതിനഞ്ചാം ഡിവിഷന്‍ കൌണ്‍സിലര്‍ ഷിജിനാ മോഹൻ പൊന്ന്യേരി, പതിനാറാം ഡിവിഷന്‍  കൗൺസിലർ സി.കെ ഷഹനാസ്, ഒലീവ്  രക്ഷാധികാരി ആർ. രമേശൻമാസ്റ്റർ  എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ഒലീവ് സെക്രട്ടറി  കുഞ്ഞിക്കണ്ണൻ തുറശ്ശേരിക്കടവ് സ്വാഗതവും  ട്രഷറര്‍  കൊവ്വമ്മൽ ഹംസ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe