കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ നെറ്റ്വർക്ക് തകരാർ പരിഹരിക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. വ്യാഴാഴ്ചയുണ്ടായ ശക്തമായ ഇടിമിന്നലിലാണ് സർവകലാശാലയുടെ സെർവർ തകരാറിലായത്. ഇതിനെത്തുടർന്ന് വെള്ളി, ശനി ദിവസങ്ങളിലെ പരീക്ഷകളും നേരത്തെ മാറ്റി വെച്ചിരുന്നു. തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ, ഇൻറേണൽ, പ്രാക്ടിക്കൽ, വൈവ പരീക്ഷകൾക്ക് യാതൊരു മാറ്റവുമില്ലെന്നും ഇവ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും സർവകലാശാല അറിയിച്ചു. തകരാർ പരിഹരിക്കാനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണ്.
നെറ്റ്വർക്ക് തകരാർ പരിഹരിച്ചില്ല, തിങ്കളാഴ്ചത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ച് കാലിക്കറ്റ് സർവകലാശാല
Oct 24, 2026, 1:45 pm GMT+0000
payyolionline.in
കനത്ത മഴ; കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ മദ്രസകൾക്കും ട്യൂഷൻ സെന്ററുകൾക്കു ..
തിക്കോടിയൻ സ്മാരക ജി.വി.എച്ച്.എസ്.എസിൽ പുതിയ ചുറ്റുമതിൽ നിർമ്മാണത്തിന് തുടക്ക ..
