പയ്യോളി : പയ്യോളി ബസാർ യൂണിറ്റിന്റെ നേതൃത്വത്തിൽ ദേശീയ വ്യാപാരി ദിനം സമുചിതമായി ആചരിച്ചു. യൂണിറ്റ് സെക്രട്ടറി ബിജു ലോജി സ്വാഗതം പറഞ്ഞു. പ്രസിഡൻറ് കെ.ടി മുഹമ്മദ് അധ്യക്ഷം വഹിച്ചു.
ജില്ലാ വൈസ് പ്രസിഡൻ്റ് മണിയോത്ത് മൂസ്സ പതാക ഉയർത്തി. പി.ടി ഇബ്രാഹിം , ടി വി മുഹമ്മദ് ഇക്ക്ബാൽ , ഗിരീഷ് പൊയ്കയിൽ, രാമകൃഷ്ണൻ ഇമേജ് , അബ്ദുറഹ്മാൻ കേക്കണ്ടി,ഷൈജു അർഷ,അസിസ് മൊബൈൽ,കോലാത്ത് അസ്സയിനാർ,ജാഫർ വെജിറ്റബിൾ എന്നിവർ സംബന്ധിച്ചു.