പയ്യോളി: ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര സമിതി, അറുവയിൽ ദാമോദരൻ സ്മാരക വായനശാല, വടകര സൈമൺ കണ്ണാശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

അറുവയിൽ ദാമോദരൻ സ്മാരക വായനശാല ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പടന്നയിൽ രത്നാകരൻ അധ്യക്ഷത വഹിച്ചു. പ്രമുഖ നേത്രരോഗ വിദഗ്ദ്ധ ഡോക്ടർ അരുഷ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ അഭിലാഷ് കെ.കെ., എ. രാമകൃഷ്ണൻ, എ. ബാലകൃഷ്ണൻ, ദാസൻ എം., സന്ദീപ് എം.വി., ബൈജു ഇരിങ്ങൽ, രമേശൻ ടി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സുനിൽകുമാർ സി. സ്വാഗതവും ടി. സുധാകരൻ നന്ദിയും രേഖപ്പെടുത്തി.

