പുതിയ തലമുറ വായനയുടെ ലോകത്തേക്ക് തിരിച്ചു വരണം: യു.കെ.കുമാരൻ

news image
Dec 9, 2024, 11:55 am GMT+0000 payyolionline.in

കൊയിലാണ്ടി: നവസാങ്കേതികതയുടെ ഇക്കാലത്ത് പുതിയ തലമുറ ഞെട്ടിക്കുന്ന വാർത്തകൾക്ക് കാരണക്കാരാകുന്നുവെന്നും വായന മാത്രമാണ് ഇതിനു പരിഹാരമെന്നും പ്രശസ്ത സാഹിത്യകാരൻ യു.കെ.കുമാരൻ പറഞ്ഞു. കൊയിലാണ്ടി, കോതമംഗലം ഗവ: എൽ.പി സ്കൂളിൽ എൽ.എസ്സ്.എസ്സ് നേടിയ ബാലപ്രതിഭകളേയും കലാകായിക വൈജ്ഞാനിക മേളകളിലെ ജേതാക്കളേയും അനുമോദിക്കുന്നതിനായി ചേർന്ന യോഗം ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ വെച്ച് സ്കോളർഷിപ്പ് നേടിയ 36 വിദ്യാർഥികൾക്കും ഉപഹാരങ്ങൾ കൈമാറി. നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നിജില പറവക്കൊടി അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് സുരേഷ്ബാബു എ.കെ, എം.പി.ടി.എ പ്രസിഡണ്ട് ദീപ്തി.എം, പി.ടി.എ വൈസ് പ്രസിഡണ്ട് പ്രദീപ് സായിവേൽ, ദീപ്ന, മുൻ പി.ടി.എ പ്രസിഡണ്ടുമാരായ ബിജു പി.എം, അനിൽകുമാർ എം.കെ, സുചീന്ദ്രൻ.വി എന്നിവർ ആശംസകളറിയിച്ചു. ഹെഡ്മാസ്റ്റർ പി.പ്രമോദ് സ്വാഗതവും റീന.ജി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe