പൊലീസിനെ ആക്രമിച്ചാൽ കടുത്ത ശിക്ഷ, ഓപ്പറേഷൻ തൂഫാന് ശേഷം പല സ്ഥലങ്ങളിലും പൊലീസുകാർ അതിക്രമം നേരിടുന്നു: രമേശ് ചെന്നിത്തല

news image
Nov 18, 2026, 10:43 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസുകാർക്കെതിരെയുള്ള അതിക്രമം അംഗീകരിച്ചു കൊടുക്കില്ല. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച ശേഷം പല സ്ഥലങ്ങളിലും പൊലീസുകാർക്ക് നേരെ അതിക്രമം ഉണ്ടാക്കുന്നുണ്ട്. MDMA യുമായി വരുന്നവരെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസുകാരന് അപകടം പറ്റിയത്. ദീപു രാജ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞിട്ടുണ്ട്. പൊലീസിനെ ആക്രമിച്ചാൽ കടുത്ത നടപടി ഉണ്ടാകും.

അപകടം പറ്റിയ പോലീസുകാരന്റെ ആശുപത്രി ചെലവ് സർക്കാർ വഹിക്കും. ഓപ്പറേഷൻ തൂഫാന് മൂന്ന് ഘട്ടങ്ങളാണുള്ളതെന്ന് മന്ത്രി വിശദീകരിച്ചുതൂഫാൻ സ്‌ട്രൈക്ക്, തൂഫാൻ വാരിയർ, തൂഫാൻ കെയർ. പോലിസിന്റെ ശക്തമായ നിയമനടപടികളും അറസ്റ്റും കാപ്പ ചുമത്തലുമൊക്കെയാണ് ‘തൂഫാൻ സ്‌ട്രൈക്ക്’. നടൻ മോഹൻലാൽ ആദ്യ അംബാസഡറായി തുടക്കമിട്ട ‘തൂഫാൻ വാരിയേഴ്‌സിൽ’ ഇന്ന് 40 ലക്ഷം പേർ അംഗങ്ങളാണ്.

സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരെയും മന്ത്രി തൂഫാൻ വാരിയേഴ്‌സായി പ്രഖ്യാപിച്ചു. മുൻപ് ജനങ്ങൾക്ക് ലഹരി മാഫിയയെ പേടിയായിരുന്നെങ്കിൽ ഇന്ന് മാഫിയകൾക്ക് ജനങ്ങളെയാണ് പേടി. വ്യാജ പരാതികൾ ഒഴിവാക്കി യഥാർത്ഥ ലഹരി വ്യാപനം കണ്ടെത്തി പിടികൂടാൻ പോലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോർഡ് കോർപ്പറേഷൻ നിയമനങ്ങൾ വൈകില്ല. യാതൊരു തർക്കങ്ങളുമില്ല ഉടൻ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe