മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം ; പയ്യോളിയിൽ പെൻഷനേഴ്സ് യൂണിയന്റെ പ്രതിഷേധം

news image
Jul 31, 2023, 9:23 am GMT+0000 payyolionline.in

പയ്യോളി :  മണിപ്പൂർ അക്രമം അടിച്ചമർത്തുക, ക്രമസമാധാനം പുന:സ്ഥാപിക്കുക, വംശഹത്യക്കും സ്ത്രീ പീഢനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും  ശാശ്വത സമാധാനം കൈവരിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിര ഇടപെടൽ നടത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി.

പ്രകടനത്തിന് വി.പി. നാണു മാസ്റ്റർ, എ.എം.കുഞ്ഞിരാമൻ, ടി. കുഞ്ഞിരാമൻ മാസ്റ്റർ, കെ.വി.രാജൻ, എം.ടി. നാണു മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. പൊതുയോഗം ജില്ലാ കമ്മിറ്റി  ഖജാൻജി എൻ.കെ.ബാലകൃഷ്ണൻ മാസ്റ്റർ   ഉദ്ഘാടനം ചെയ്തു. വി.പി. നാണു മാസ്റ്റർ, എ എം കുഞ്ഞിരാമൻ, ഹംസ മാസ്റ്റർ, ടി.കുഞ്ഞിരാമൻ മാസ്റ്റർ, കെ.ടി. ചന്ദ്രൻ  എന്നിവർ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe