മുക്കാളി റെയിൽവെസ്റ്റേഷനിൽ സ്റ്റോപ്പ് പുനഃസ്ഥാപിച്ച ട്രെയിനുകൾക്ക് സ്വീകരണം നൽകി

news image
Sep 6, 2022, 5:07 pm GMT+0000 payyolionline.in

വടകര : മുക്കാളി റെയിൽവെസ്റ്റേഷനിൽ ദീർഘകാലത്തെ ഇടവേളക്ക് ശേഷം സ്റ്റോപ്പ് പുന:സ്ഥാപിച്ച ടെയിനുകൾക്ക് വരവേൽപ്പ് നൽകി. മുക്കാളി ട്രെയിൻ യൂസേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് ഒരുക്കിയത്. കോവിഡ്  വ്യാപനത്തെ തുടർന്നാണ് ടെയിനുകൾക്ക് സ്റ്റോപ്പ്  നഷ്ടപ്പെട്ടത്. ജനപ്രതിനിധികളുടേയും, റെയിൽവേ  പാസിഞ്ചേസ്  അമിനിറ്റി കമ്മിറ്റി, സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടേയും യൂസേഴ്സ് ഫോറത്തിന്റെയും ഇടപെടലുകളാണ് ട്രെയിനുകൾക്ക് വീണ്ടും സ്റ്റോപ്പ് അനുവദിക്കാൻ കാരണമായത്. കോവിഡിന് തുടർന്ന് നിർത്തലാക്കിയ മുഴുവൻ ടെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന് ഫോറം ആവശ്യപ്പെട്ടു. സ്വീകരണ യോഗത്തിൽ ചെയർമാൻ റീന രയരോത്ത് അധ്യക്ഷത വഹിച്ചു. എം.കെ.സുരേഷ് ബാബു പി.ബാബുരാജ്, എം പി.ബാബു, ഹാരിസ് മുക്കാളി, പ്രദീപ് ചോമ്പാല , പ്രമോദ് മാട്ടാണ്ടി,കെ. പ്രശാന്ത്, കെ.പി. ഗോവിന്ദൻ , പ്രശാന്ത് സമത, ടി. ടി.പത്മനാഭൻ, എം. അലി, മഹേഷ് എൻപി, ദിനേശൻ കോറോത്ത് കണ്ടി, യു.എ. റഹീം എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe