മൂടാടിയില്‍ ഓട്ടോമാറ്റിക് വെതർ സ്റ്റേഷന്‍ സ്ഥാപിച്ചു

news image
Jun 23, 2024, 7:42 am GMT+0000 payyolionline.in
 കൊയിലാണ്ടി: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  മൂടാടിയിൽ സ്ഥാപിച്ചു. കാലാവസ്ഥ പ്രവചനത്തിൽ ഇനി മൂടാടി പഞ്ചായത്തും പങ്കാളിയാവും  സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന ഓട്ടോമാറ്റിക് വെതർ സ്റ്റേഷനാണ് മൂടാടി പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടത്തിന്റെ ഓപ്പൺ ടെറസിൽ സ്ഥാപിച്ചത്.
മഴയുടെ അളവ്, അന്തരീക്ഷ താപനില, ആർദ്രത തുടങ്ങിയ ഘടകങ്ങൾ തിരുവനന്തപുരത്തെ ദുരന്തനിവാരണ അതോറിറ്റിയുടെ കേന്ദ്രീകൃത സെർവറിലേക്ക് എത്തുന്ന വിധത്തിലാണ് നിരീക്ഷണ കേന്ദ്രം പ്രവർത്തിക്കുക. ഓരോ 15 മിനിറ്റിലും സിഗ്ന്നലുകൾ ലഭ്യമാകും. ഈ സംവിധാനത്തിലൂടെ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ ശാസ്ത്രീയമായി മുൻകൂട്ടി കണ്ടെത്താൻ കഴിയും.
ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ച് നടപ്പാക്കുന്ന ഹിറ്റ് ആക്ഷൻ പ്ളാനിന്റെ ഭാഗമായാണ് 3 ലക്ഷം രൂപ ചിലവിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ സ്വിച്ച് ഓൺ കർമം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി സ്ഥിരം സമിതി അധ്യക്ഷരായ എം കെ മോഹൻ,എം .പി.അഖില വാർഡ് മെമ്പർ പപ്പൻ മൂടാടി സെക്രട്ടറി എം.ഗിരീഷ് അസിസ്റ്റന്റ് സെക്രട്ടറി ടി.ഗിരീഷ് കുമാർ ഡോ: രജ്ഞിമ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe