വടകര ഉപജില്ലാ സ്ക്കൂൾ കലോത്സവം : കലയുടെ മാമാങ്കത്തിന് കുഞ്ഞാലി മരക്കാർ സ്കൂളിൽ തുടക്കം

news image
Nov 11, 2026, 1:43 pm GMT+0000 payyolionline.in

വടകര: വടകര ഉപജില്ലാ സ്ക്കൂൾ കലോത്സവത്തിന് കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വർണാഭമായ തുടക്കം. അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്തു. ഗായകൻ താജുദ്ദീൻ വടകര മുഖ്യാതിഥിയായി. പയ്യോളി നഗരസഭ ചെയർപേഴ്സൺ എൻ സാഹിറ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വൈസ് ചെയർ പേഴ്സൺ മുജേഷ് ശാസ്‌ത്രി, സ്ഥിരം സമിതി ചെയർ പേഴ്സൺമാരായ പി എം ഹൈറുന്നിസ, പി കുഞ്ഞാമു, കൗൺസിലർമാരായ പി കെ സാബിറ, കെ ജയകൃഷ്ണൻ, വടകര എഇഒ വി കെ സുനിൽ, ബിപിസി രാജീവൻ കൊടലൂർ, മിത്തു തിമോത്തി, ടി എം ഫൈസൽ, കെ അജേഷ്, കെ ടി സവിത, എം ഡി അനു, എം ടി ബിനു, ടി വി സജേഷ്, പി പി മുഹമ്മദ് എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ ടി അഖിലേഷ് ചന്ദ്ര സ്വാഗതവും സി എച്ച് സുനീത് ബക്കർ നന്ദിയും പറഞ്ഞു. വടകര ഉപജില്ലയിലെ 72 ഓളം പ്രൈമറി സ്കൂൾ വിദ്യാർഥികളും ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും ഉൾപ്പെടെ 4000 ഓളം പ്രതിഭകൾ വിവിധ മത്സരങ്ങളിൽ മാറ്റുരക്കും. സമാപന സമ്മേളനം വെള്ളിയാഴ്ച വൈകിട്ട് ആറിന് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ പി കെ ശശി അധ്യക്ഷനാവും. കെ കെ രമ എംഎൽഎ സമ്മാനദാനം നിർവഹിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe