ഒൻപതാം ക്ലാസ്സുകാരൻ പ്രത്യുഷ് ഗീതിന്റെ ‘മഷി പുരണ്ട തട്ടം’ പുസ്തക പ്രകാശനം

news image
Nov 11, 2026, 1:36 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി തിക്കോടിയൻ സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും കോമത്ത് ശ്രീനിവാസന്റെ മകനുമായ പ്രത്യുഷ് ഗീത് ശ്രീനിവാസൻ രചിച്ച ‘മഷി പുരണ്ട തട്ടം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കീഴൂർ എ.യു.പി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ യു.കെ. കുമാരനാണ് പുസ്തക പ്രകാശനം നിർവ്വഹിച്ചത്. കീഴൂർ എ.യു.പി സ്കൂൾ എച്ച്.എം സുജിത് കുമാർ ആദ്യപ്രതി ഏറ്റുവാങ്ങി. പയ്യോളി നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി. സിന്ധു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാതാണ്ടി അശോകൻ മാസ്റ്റർ പുസ്തക പരിചയം നടത്തി. പി.എം. അഷറഫ് മാസ്റ്റർ, കെ.പി. രമേശൻ മാസ്റ്റർ, ആർ. രമേശൻ മാസ്റ്റർ, കാര്യാട്ട് ഗോപാലൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജിതേഷ് പുനത്തിൽ സ്വാഗതവും പ്രിജേഷ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe