വടകര മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

news image
Sep 5, 2026, 3:38 am GMT+0000 payyolionline.in

വടകര: മുക്കാളി റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് ലോറി വീണ് തീവണ്ടി ഗതാഗതം താത്കാലികമായി നിർത്തിവെച്ചു. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. പ്ലാറ്റ്ഫോം വികസന ജോലികളുടെ ഭാഗമായി മണ്ണ് നിറയ്ക്കുന്നതിനിടെ നിയന്ത്രണംവിട്ട ലോറി ട്രാക്കിലേക്ക് മറിയുകയായിരുന്നു.

​അപകടത്തെത്തുടർന്ന് മേഖലയിലൂടെയുള്ള ട്രെയിനുകൾ വൈകുകയാണ്. ട്രാക്കിൽ വീണ ലോറി നീക്കം ചെയ്യുന്നതിനായി റെയിൽവേ അധികൃതരും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരികയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe