ചിങ്ങപുരം : വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം നടന്നു.
മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് പി.കെ. തുഷാര അധ്യക്ഷത വഹിച്ചു. മുൻ പ്രധാനാധ്യാപകൻ വീക്കുറ്റിയിൽ രവി നവാഗതർക്ക് ഉപഹാര സമർപ്പണം നടത്തി.
പ്രശസ്ത മജീഷ്യൻ നാസ് വടകരയുടെ മാജിക് ഷോ അരങ്ങേറി. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്, വി.ടി.ഐശ്വര്യ, പി.കെ.അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.
![](https://payyolionline.in/wp-content/uploads/2023/06/gg-300x199.jpg)
വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ പ്രവേശനോത്സവം ഷീജ പട്ടേരി ഉദ്ഘാടനം ചെയ്യുന്നു.