മൂടാടിയിൽ കോൺഗ്രസ്സ് കൺവെൻഷൻ; പ്രസിഡന്റ്‌ രാമകൃഷ്ണൻ കിഴക്കയിൽ

news image
Oct 2, 2023, 5:03 pm GMT+0000 payyolionline.in

മൂടാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മൂടാടി മണ്ഡലം കമ്മിറ്റിയുടെ പ്രസിഡണ്ടായി രാമകൃഷ്ണൻ കിഴക്കയിലും മഹിളാ കോൺഗ്രസ്സ് പ്രസിഡണ്ടായി  രജിസജേഷും ചുമതല ഏറ്റെടുത്തു. സ്ഥാനാരോഹണ ചടങ്ങ് ഡി.സി.സി പ്രസിഡണ്ട് അഡ്വ: പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. മൂടാടി വീമംഗലം സ്കൂളിൽ വെച്ച് നടന്ന കൺവെൻഷനിൽ രൂപേഷ് കൂടത്തിൽ അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി.സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ. ഡി.സി.സി ജനറൽ സെക്രട്ടറി വി.പി ഭാസ്കരൻ ,പയ്യോളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.ടി വിനോദ് പയ്യോളി ബ്ലോക്ക് മഹിളാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മോളി, പപ്പൻ മൂടാടി ,ആർ നാരായണൻ മാസ്റ്റർ, കാളിയേരി മൊയ്തു, വീക്കുറ്റി രവി മാസ്റ്റർ, ബാബു മാസ്റ്റർ എടക്കുടി, പി വി.കെ അഷറഫ്, പൊറ്റക്കാട്ട് രാമകൃഷ്ണൻ, പൊറ്റക്കാട്ട് ദാമോദരൻ, കെ.വി ശങ്കരൻ, പ്രകാശൻ നെല്ലിമഠത്തിൽ, വി.യം രാഘവൻ മാസ്റ്റർ, സജേഷ് ബാബു കെ.സി.പി, നിംനാസ്, കെ.എം ശ്രീവള്ളി. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് ഭാരാവാഹികളായ ലീല അരയങ്ങാട്ട്, ശ്രീവള്ളി, മല്ലിക വിളക്കൂരെടുത്ത്, നിത്യ സുരേഷ്, പി.പിചന്ദ്രിക എന്നിവർക്ക് സ്വീകരണം നൽകി. പുതിയോട്ടിൽ രാഘവൻ നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe