വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ: വടകര കല്ലാമല സ്വദേശി ചികിത്സാ സഹായം തേടുന്നു

news image
Sep 6, 2022, 5:10 pm GMT+0000 payyolionline.in

വടകര : കല്ലാമല പ്രദേശത്തെ കോവുക്കൽ കടവ്  കൈപ്രത്ത് വീട്ടിൽ  പി  സി പ്രകാശൻ വൃക്ക മാറ്റിവെക്കൽ  ശസ്ത്രക്രിയക്ക് സഹായം തേടുന്നു. സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് പ്രകാശൻ. കഴിഞ്ഞ 2018 മുതൽ  വൃക്കസംബന്ധമായ രോഗത്തിന്  ചികിത്സയിലാണ്. രണ്ടു വൃക്കകളും പ്രവർത്തനരഹിതമായിക്കൊണ്ടിരിക്കുന്നുണ്ട്  ചികിത്സക്ക് ആവശ്യമായ തുക കണ്ടെത്താന്‍ കുടുംബത്തിന് കഴിയാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ ഗ്രാമ പഞ്ചയാത്ത് അംഗം ചെയർമാൻ കെ കെ ജയചന്ദ്രൻ , ജനറൽ കൺവീനർ കെ സുധാകരൻ, ട്രഷറർ വി കെ  സഫീർ  ആയി  കമ്മറ്റി  ചികിത്സ  സഹായ കമ്മിറ്റി  രൂപീകരിച്ചു പ്രവർത്തനം   ആരംഭിച്ചു . നാൽപ്പത്  ലക്ഷത്തോളം ചിലവ് വരുന്ന ശസ്ത്രക്രിയ ഉടന്‍ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സഹായം സ്വരൂപിക്കുന്നതിനായി കേരളാ ഗ്രാമീൺ  ബാങ്ക് അഴിയൂർ  ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ : 40683101050233  ഐ.എഫ്.എസ്.സി കോഡ് : KLGB0040683  .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe