ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,84,46,762 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിംഗ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്‍പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇതിനു പുറമെ, പ്രവാസി വോട്ടര്‍പട്ടികയില്‍ ആകെ 2798 പേരുണ്ട്. 14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാര്‍ഡുകളിലെയും ആറ് കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലെയും അന്തിമ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളില്‍ പൊതുതിരഞ്ഞെടുപ്പിന് വേണ്ടിയാണ് വോട്ടര്‍പട്ടിക തയ്യാറാക്കിയിട്ടുള്ളത്. വോട്ടര്‍പട്ടിക കമ്മീഷന്റെ https://www.sec.kerala.gov.in വെബ്സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്. കരട് വോട്ടര്‍പട്ടിക സംബന്ധിച്ച് ഒക്ടബോര്‍ 14 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹീയറിംഗ് നടത്തിയുമാണ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ (ഇ.ആര്.ഒ) അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്. സംക്ഷിപ്ത പുതുക്കലിനായി സെപ്തംബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണുണ്ടായിരുന്നത്. 1,33,52,961 പുരുഷന്മാരും, 1,49,59,236 സ്ത്രീകളും, 271 ട്രാന്‍സ്ജെന്‍ഡറുമാണ് കരട് പട്ടികയിലുണ്ടായിരുന്നത്. ഇതിനു പുറമെ 2087 പ്രവാസി വോട്ടര്‍മാരുമുണ്ടായിരുന്നു
- Home
- Latest News
- സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു: ആകെ 2.84 കോടി വോട്ടർമാർ
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു: ആകെ 2.84 കോടി വോട്ടർമാർ
Share the news :
Oct 26, 2025, 5:36 am GMT+0000
payyolionline.in
കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണത്തിന് തുടക്കം; ഭൂമി ..
യുവതിയുടെ 10 പവനും 6 ലക്ഷം രൂപയും കൈക്കലാക്കി, പരിചയപ്പെട്ടത് മാട്രിമോണിയല്‍ ..
Related storeis
കെ.ആർ. നാരായണൻ ചരമവാർഷികം: പയ്യോളിയിൽ കോൺഗ്രസ് അനുസ്മരണവും പുഷ്പാർ...
Nov 9, 2025, 8:07 am GMT+0000
കോതമംഗലത്ത് ബിബിഎ വിദ്യാർഥിനി കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ
Nov 9, 2025, 8:03 am GMT+0000
ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു...
Nov 9, 2025, 6:55 am GMT+0000
ബസിൽ കൃത്രിമമായി തിരക്കുണ്ടാക്കി, ആരും ശ്രദ്ധിച്ചില്ല, തക്കം നോക്കി...
Nov 9, 2025, 6:47 am GMT+0000
മൂരാട് കിഴക്കേമണപ്പുറത്ത് കദീജ അന്തരിച്ചു
Nov 9, 2025, 6:26 am GMT+0000
കുതിച്ച് ബെംഗളൂരു-കൊച്ചി വന്ദേഭാരതിലെ ടിക്കറ്റ് വിൽപ്പന; ഒരാഴ്ച്ചത്...
Nov 9, 2025, 4:39 am GMT+0000
More from this section
റോഡ് പണി; തിരുവങ്ങൂർ ദേശീയപാതയിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം
Nov 8, 2025, 1:47 pm GMT+0000
വടകരയിൽ വൻ മയക്കുമരുന്ന് വേട്ട; 150 ഗ്രാം എം ഡി എം എ യുമായി യുവാവ് ...
Nov 8, 2025, 12:07 pm GMT+0000
ശക്തമായ മഴയ്ക്കുള്ള സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാ...
Nov 8, 2025, 11:17 am GMT+0000
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂർ ക്ഷേത്രപരിസരത്ത് റീൽസ്...
Nov 8, 2025, 10:38 am GMT+0000
ഉപയോക്താക്കളുടെ വിവരങ്ങൾ പരസ്യത്തിനായി മെറ്റ പ്ലാറ്റ്ഫോമുകൾക്ക് പങ്...
Nov 8, 2025, 10:02 am GMT+0000
‘മദ്യം കുടിപ്പിച്ചു, ബീഡി വലിപ്പിച്ചു, മുടിയിൽ ആണി കെട്ടിവെച്...
Nov 8, 2025, 9:04 am GMT+0000
രണ്ട് കോടി വില വരുന്ന മയക്കുമരുന്ന്, എത്തിയത് മസ്കത്തിൽ നിന്ന്, കരി...
Nov 8, 2025, 8:17 am GMT+0000
ഇനി അജ്ഞാത നമ്പറുകളില്ല; ഫോൺ വിളിക്കുന്നവരുടെ പേര് പ്രദർശിപ്പിച്ച് ...
Nov 8, 2025, 7:22 am GMT+0000
റേഷൻ കാർഡ് തരം മാറ്റുന്നതിന് 17 മുതൽ വീണ്ടും അവസരം
Nov 8, 2025, 6:55 am GMT+0000
യുവതിയെ കൊണ്ട് ബലമായി മദ്യം കുടിപ്പിച്ചു, ബീഡി വലിപ്പിച്ചു; ദുരാത്മ...
Nov 8, 2025, 6:33 am GMT+0000
ട്രെയിൻ യാത്രയിലെ സുരക്ഷ ഉറപ്പാക്കാൻ ‘ഓപ്പറേഷൻ രക്ഷിത’
Nov 8, 2025, 6:03 am GMT+0000
പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസൻസ് എന്നീ വിവരങ്ങളും ഇനി ക്രോം ഓട്ടോഫില്‍...
Nov 8, 2025, 5:37 am GMT+0000
ഒരു പവൻ സ്വർണത്തിൻ്റെ വില അറിയാം…
Nov 8, 2025, 5:22 am GMT+0000
ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരണം: കോഴിക്കോട് സ്വദേശിയായ യുവത...
Nov 8, 2025, 3:49 am GMT+0000
വ്യാപാര സ്ഥാപനത്തിലെ തീപിടുത്തം; കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി
Nov 8, 2025, 3:27 am GMT+0000
