സംസ്ഥാനത്ത് വ്യാപക ഇ.ഡി. റെയ്ഡ്; കോഴിക്കോട് കേന്ദ്രീകരിച്ച് ഒൻപതിടങ്ങളിൽ പരിശോധന

news image
Nov 20, 2026, 5:22 am GMT+0000 payyolionline.in

കോഴിക്കോട്: സ്വർണക്കടത്ത്, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) മിന്നൽ പരിശോധന. കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് ഒൻപതോളം ഇടങ്ങളിലാണ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്. പുലർച്ചെയോടെ ആരംഭിച്ച പരിശോധന തുടരുകയാണ്.

​കൊച്ചിയിൽ നിന്നുള്ള പ്രത്യേക ഇ.ഡി സംഘമാണ് മലബാർ മേഖലയിലെ പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. കോഴിക്കോടിന് പുറമെ കണ്ണൂർ, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലും സമാനമായ രീതിയിൽ ഇ.ഡിയുടെ പരിശോധന നടക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. റെയ്ഡുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe