കൺസ്ട്രക്‌ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴസ് അസോസിയേഷൻ കുടുംബ സംഗമം നാളെ സർഗാലയയിൽ

news image
Sep 17, 2022, 11:18 am GMT+0000 payyolionline.in

പയ്യോളി: കൺസ്ട്രക്‌ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴസ് അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പയ്യോളി മേഖലാ കമ്മിറ്റി കുടുംബ സംഗമം സർഗാലയിൽ 18 ന്  സംഘടിപ്പിക്കുന്നു.

കുടുംബ സംഗമം ഉൽഘാടനം കൊയിലാണ്ടി എം.എൽ എ  കാനത്തിൽ ജമീല നിർവഹിക്കും . പരിപാടിയിൽ പയ്യോളി മുൻസിപാലിറ്റി ചെയർമാൻ മുഖ്യ സാന്നിധ്യം വഹിക്കും.  അംഗങ്ങളുടെ മക്കളിൽ പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ അനുമോദിക്കും.

സി ഡബ്ല്യു എസ് എ (CW SA )സംസ്ഥാന ജില്ലാ നേതാക്കൾ പരിപാടിയിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe