അത്തോളിയിൽ രാസവസ്തു ചോർന്നത് പരിഭ്രാന്തി പരത്തി

news image
Oct 11, 2022, 4:56 pm GMT+0000 payyolionline.in

കൊയിലാണ്ടി: രാസവസ്തു ചോർന്നത് പരിഭ്രാന്തി പരത്തി. അത്തോളി പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ പി എച്ച് സിയിൽ ഇന്നലെ വൈകുന്നേരം രാസവസ്തു ലീക്ക്  ആയതിനെ തുടർന്ന്  കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ സ്റ്റേഷൻ ഓഫീസർ സി പി ആനന്ദ് നേതൃത്വത്തിൽ എത്തുകയും  അവിടെ നടത്തിയ പരിശോധനയിൽ ഒരു കുപ്പിയിലെ രാസവസ്തു വെള്ളമൊഴിച്ച് നിർവീര്യമാക്കാൻ ശ്രമിച്ചതായി കാണുകയും തുടർന്ന്   സേനാംഗം ബിഎസെറ്റ്  ധരിച്ച്  ബോട്ടിലും അവിടെയുള്ള മുഴുവൻ രാസവസ്തുക്കളും അടങ്ങിയ കുപ്പികളും സ്ഥലത്തുനിന്നും മാറ്റി അപകടാവാസ്ഥ ഒഴിവാക്കി.

ഗ്രേഡ്  എ.എസ്. ടി. ഒ. കെ.മജീദ് ,  ഗ്രേഡ് എഎസ്. ടി. യു.ജനാർദനൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ടി.പി.ഷിജു, ശ്രീരാഗ് , അനൂപ് , ലിനീഷ് , അമൽരാജ്, ഷാജു, നിതിൻരാജ് , ഹോംഗാർഡ് രാജേഷ് , സിവിൽ ഡിഫൻസ് വളണ്ടിയർമാരായ ഷാജി, നിഖിൽരാജ് എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe