അബൂദബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി

news image
Feb 14, 2024, 3:12 pm GMT+0000 payyolionline.in

അബൂദബി: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ശിലാക്ഷേത്രമെന്ന് ഖ്യാതി നേടിയ അബൂദബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്ഘാടനത്തിന് ശേഷം പുജാരിമാർക്കൊപ്പം പ്രധാനമന്ത്രി പ്രാർഥനയും നടത്തി. അ​ബൂ​ദ​ബി-​ദു​ബൈ ഹൈ​വേ​യി​ല്‍ അ​ബൂ​മു​റൈ​ഖ​യി​ലെ 13.5 ഹെ​ക്ട​റി​ലാ​ണ്​ ഏ​ഴു കൂ​റ്റ​ന്‍ ഗോ​പു​ര​ങ്ങ​ളോ​ടെ ക്ഷേ​ത്ര നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

2015ൽ ​യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ന്‍ ആ​ണ് ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നാ​യി ​ 27 ഏ​ക്ക​ർ ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന്​ 2018ല്‍ ​ക്ഷേ​ത്ര​നി​ര്‍മാ​ണ​ത്തി​ന് ശി​ല​യി​ട്ടു. ഇ​ന്ത്യ​യി​ൽ​നി​ന്നും ഇ​റ്റ​ലി​യി​ൽ​നി​ന്നു​മു​ള്ള പി​ങ്ക് മ​ണ​ൽ​ക്ക​ല്ലു​ക​ള്‍കൊ​ണ്ടാ​ണ് ക്ഷേ​ത്രം പൂ​ർ​ണ​മാ​യും നി​ര്‍മി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ നൂ​റു​ക​ണ​ക്കി​ന് ശി​ൽ​പി​ക​ൾ കൈ​കൊ​ണ്ട്​ കൊ​ത്തി​യെ​ടു​ത്ത ശി​ലാ​രൂ​പ​ങ്ങ​ൾ കൊ​ണ്ടാ​ണ്​​ ക്ഷേ​ത്ര​നി​ർ​മാ​ണം. ഇ​രു​മ്പ്​ ഉ​പ​യോ​ഗി​ക്കാ​തെ പ്ര​ത്യേ​ക വാ​സ്തു​വി​ദ്യ ഉ​പ​യോ​ഗി​ച്ച്​ ശി​ല​ക​ൾ അ​ടു​ക്കി​വെ​ച്ചാ​ണ്​ നി​ർ​മാ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​ങ്ക് മ​ണ​ല്‍ക്ക​ല്ലു​ക​ള്‍ 1000 വ​ര്‍ഷ​ത്തി​ലേ​റെ​ക്കാ​ലം ഈ​ടു​നി​ല്‍ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഭൂ​ക​മ്പ​ങ്ങ​ളി​ൽ നി​ന്നു​പോ​ലും സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ ക്ഷേ​ത്ര​ത്തി​ന്‍റെ രൂ​പ​ക​ൽ​പ​ന. പു​രാ​ത​ന ഹൈ​ന്ദ​വ ക്ഷേ​ത്ര​ങ്ങ​ളു​ടെ മാ​തൃ​ക​ക​ള്‍ ഉ​ള്‍ക്കൊ​ണ്ടു​ള്ള ക്ഷേ​ത്ര നി​ര്‍മി​തി​ക്കാ​യി, ഹൈ​ന്ദ​വ പു​രാ​ണ​ങ്ങ​ളു​ടെ​യും ഐ​തി​ഹ്യ​ങ്ങ​ളു​ടെ​യും ക​ഥ​ക​ള്‍ കൊ​ത്തി​യ ക​ല്ലു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. യു.​എ.​ഇ​യി​ലെ ഏ​ഴ് എ​മി​റേ​റ്റു​ക​ളു​ടെ പ്ര​തീ​ക​മാ​യി ക്ഷേ​ത്ര​ത്തി​ന് ഏ​ഴു ഗോ​പു​ര​ങ്ങ​ളും തീ​ര്‍ക്കു​ന്നു​ണ്ട്. 32 മീ​റ്റ​റാ​ണ്​ ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​യ​രം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe