പയ്യോളി: അയനിക്കാട് ഗവ. വെൽഫേർ എൽ.പി.സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും എല്ലാ ക്ലാസുകളിലേക്കും ഒരു വർഷത്തേക്ക് യുറീക്ക മാസിക സൗജന്യമായി നൽകുന്ന പരിപാടിയുടെ ഉദ്ഘാടനവും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം പി. സതീശൻ മാസ്റ്റർ നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡൻ്റ് കെ. സുനിൽ അധ്യക്ഷത വഹിച്ചു.
ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം വിശ്വനാഥൻ,വടകര മേഖലാ സെക്രട്ടറി സജീവൻ ട്രഷറർ ബാബുരാജ്, സുരേഷ് ചെറുവോട്ട് , കെ.പി.ഷിജു , പൂർവ്വ വിദ്യാർത്ഥി പ്രതിനിധി സുധീഷ് രാജ് കൂടയിൽ, എം പി ടി എ ചെയർ പേഴ്സൺ ശ്രുതി എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ. പ്രേമടീച്ചർ സ്വാഗതവും ലീന ടീച്ചർ നന്ദിയും പറഞ്ഞു.
വെൽഫേർ സ്കൂളിലെ 1979 ബാച്ച് പൂർവ വിദ്യാർത്ഥി സംഘടനയുടെ സഹകരണത്തോടെ പരിഷത്ത് മേലടി യൂണിറ്റ് കമ്മിറ്റിയാണ് യൂറിക്ക മാസിക ഒരു വർഷത്തേക്ക് സൗജന്യമായി വിതരണം ചെയ്യുന്നത്.