അയനിക്കാട് പോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പ് നശിപ്പിച്ച നിലയിൽ

news image
May 2, 2023, 4:30 am GMT+0000 payyolionline.in

പയ്യോളി :  അയനിക്കാട് പോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പ് നശിപ്പിച്ച നിലയിൽ.  ദേശീയപാത വികസനത്തിന്റെ ഭാഗമായി പഴയ ബസ്റ്റോപ്പിന് ബദലായി ഡിവൈഎഫ്ഐ – പോസ്റ്റ് ഓഫീസ് യൂണിറ്റ് നിർമ്മിച്ച ബസ് സ്റ്റോപ്പാണ്   സാമൂഹികവിരുദ്ധർ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത് .

ശക്തമായ വെയിലിൽ ജനങ്ങൾക്ക് ഏറെ ആശ്വാസമായിരുന്നു  ഈ കാത്തിരിപ്പ് കേന്ദ്രം.  ബസ് സ്റ്റോപ്പ് തകര്‍ത്തവരെ  കണ്ടെത്തി  നിയമനടപടികൾ സ്വീകരിച്ചു മുന്നോട്ടു പോകുമെന്ന് അയനിക്കാട് പോസ്റ്റ് ഓഫീസ് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe