കൊല്ലം പിഷാരികാവിൽ വൻ സുരക്ഷാ സംവിധാനം ഒരുക്കാൻ പോലീസ്

news image
Mar 29, 2024, 7:01 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി പോലീസ് വൻ സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്നു. പ്രധാന ഉത്സവ ദിവസങ്ങളായ ഏപ്രിൽ 4,5 തിയ്യതികളിലാണ് സുരക്ഷ ശക്തമാക്കുന്നത്. വിവിധ സ്റ്റേഷനുകളിൽ നിന്നായി 300 ഓളം പോലീസുകാരെ വിന്യസിക്കും. വനിതാ പോലീസ്, മഫ്ടി പോലീസ്, നിരീക്ഷണത്തിൽ ഉണ്ടാവും. റൂറൽ എസ്.പി.അരവിന്ദ് സുകുമാറിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി സി.ഐ.മെൽ വിൻ ജോസ് ‘, എസ്, ഐ.ജിതേഷിൻ്റെ ഏകോപനത്തിലായിരിക്കും സുരക്ഷാ ക്രമീകരണങ്ങൾ. ക്ഷേത്രപരിസരം സി.സി.ടി.വി. നിരീക്ഷണത്തിലായിരിക്കും, വില കൂടിയ ആഭരണങ്ങൾ കഴിയുന്നതും ഒഴിവാക്കണമെന്ന് സി.ഐ.അറിയിച്ചു.

എക്സൈസിൻ്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തും
പിഷാരികാവ് ഉത്സവത്തിൻ്റെ ഭാഗമായി എക്സൈസ് സംഘവും കർശനമായ പരിശോധന നടത്തും പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെയും, കൊയിലാണ്ടി എക്സൈസ് ഇൻസ്പക്ടറുടെയും നേതൃത്വത്തിൽ ഉത്സവദിവസങ്ങളിൽ 24 മണിക്കുറും പെട്രോളിംഗ് നടത്തും. മഫ്ടിയിലും എക്സൈസ് സംഘം നിരീക്ഷണം നടത്തും. കോഴിക്കോട് എൻഫോഴ്സ്മെൻറ് ചുമതലയുള്ള അസി.എക്സൈസ് കമ്മീഷണർ കെ.എ.സുരേഷിന്റെ ചുമതലയിലായിരിക്കും ഏകോപനം നടത്തുക. ഏപ്രിൽ 4,5, തിയ്യതികളിൽ കൊയിലാണ്ടി നഗരസഭാ പരിധിയിൽ ഡ്രൈഡേ ആയിരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe