അറുവയിൽ പാലം ഉദ്ഘാടനം

news image
Jun 11, 2023, 3:00 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭയുടെ 2022 23 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച അറുവയിൽ പാലത്തിൻറെ ഉദ്ഘാടനം പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഹിജ എളോടി അധ്യക്ഷത വഹിച്ചു.

അനിത കെ, ഗിരിജ വി കെ, പടന്നയിൽ പ്രഭാകരൻ, ഷൈജു കുന്നങ്ങോത്ത്, നിതീഷ് പി വി, ടിപവിത്രൻ, ഇ-കെ ലിനീഷ് ,സി.ടി അബ്ദുറഹിമാൻ ,പി.വി നിധിഷ് , പി വി ബാബു, പി.പി. കണ്ണൻ എന്നിവർ സംസാരിച്ചു. വിലാസിനി നാരങ്ങോളി സ്വാഗതവും സബീഷ് കുന്നങ്ങോത്ത് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe