ചെറിയക്കാട് കുനി ഡ്രൈനേജ് ഉദ്ഘാടനം

news image
Jun 11, 2023, 3:16 pm GMT+0000 payyolionline.in

നന്തി ബസാർ : കാലവർഷം തുടങ്ങിയാൽ പുഴയായി മാറി അമ്പതിലധികം വീടുകൾ വെള്ളത്തിനടിയിലാവുന്ന കോടിക്കൽ ചെറിയക്കാട് കുനി പ്രദേശത്ത് ജില്ലാ പഞ്ചായത്തിൻ്റെ പതിനഞ്ച് ലക്ഷം രൂപ ചിലവൊഴിച്ച് നിർമ്മിച്ച ഡ്രൈനേജിൻ്റെ ഉൽഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി.ദുൽ ഖിഫിൽ നിർവ്വഹിച്ചു.

മുടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാർ അദ്ധ്യക്ഷനായി. ബ്ലോക് മെമ്പർ സുഹറഖാദർ ,വാർഡ് മെമ്പർ പി.ഇൻഷിദ, പി.കെ.ഹുസ്സൈൻ ഹാജി, കെ.പി .കരീം, കെ.കെ.രാജൻ, ആർ.വി.ഖാലിദ് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe