പയ്യോളി: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് വടകര മേഖല കമ്മിറ്റിയുടെ നേതൃത്തിൽ പയ്യോളി സബ് ട്രഷറിക്കുമുമ്പിൽ നടന്ന ധർണ സംസ്ഥാന വൈസ് പ്രസി. എം.കെ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. പി.എസ്.സി മെമ്പർമാർക്കും ഗവ. പ്ലീഡർമാർക്കും മന്ത്രിമാർ എം.എൽ എ മാർ അവരുടെ സ്റ്റാഫ് എന്നിവർക്കും വാരിക്കോരി കൊടുക്കാൻ ഫണ്ടുള്ള സർക്കാർ പാവപ്പെട്ട പെൻഷൻകാർക്ക് അർഹമായ ആനുകൂല്യങ്ങൾ പോലും നിഷേധിക്കുകയാണെന്നും പെൻഷൻ കാർ ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡണ്ട് പി. ഗോപാലൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. ജില്ലാ ജോ. സെക്രട്ടറി പി.അനിൽകുമാർ, വിവിധ ബ്ലോക്ക് ഭാരവാഹികളായ ടി.ഭാസ്കരൻ, വി.രാജഗോപാലൻ, കെ.രാജൻ, കെ.വി ഗോപാലകൃഷ്ണൻ, പി.ബാലകൃഷ്ണൻ കെ. സുകുമാരൻ എന്നിവർ പ്രസംഗിച്ചു. പയ്യോളി ബ്ലോക്ക് സെക്രട്ടരി കെ. സഹദേവൻ കൃതജ്ഞത അറിയിച്ചു.