ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി പെട്ടെന്ന് തന്നെ നടപ്പാക്കണം: കൊയിലാണ്ടിയിൽ കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം

news image
Jan 14, 2025, 3:33 pm GMT+0000 payyolionline.in

കൊയിലാണ്ടി: 70 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്കുള്ള ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരളത്തിലും എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിഷേധിക്കപ്പെട്ട റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കുക, വയോജന ക്ഷേമപെൻഷൻ 5000 രൂപയായി ഉയർത്തുക, ക്ഷേമ പെൻഷൻ കുടിശികയില്ലാതെ ലഭ്യമാക്കുക തുടങ്ങി മറ്റാവശ്യങ്ങളും സമ്മേളനം മുന്നോട്ടു വെച്ചു . കൊയിലാണ്ടി കൈരളി ഓഡിറ്റോറിൽ ആർ പി രവീന്ദ്രൻ നഗറിൽ നടന്ന ജില്ലാ സമ്മേളനം കൊയിലാണ്ടി നഗരസഭ ഉപാധ്യക്ഷൻ അഡ്വക്കേറ്റ് കെ സത്യൻ ഉദ്ഘാടനം ചെയ്തു . ജില്ലയിലെ 160 യൂണിറ്റുകളിൽ നിന്ന് 700 ഓളം അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു .

ജില്ലാ പ്രസിഡണ്ട് ഇ .കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കുമാരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ ചാത്തു മാസ്റ്റർ ,സി. രാധാകൃഷ്ണൻ, വൈസ് പ്രസിഡണ്ട് കെ .വി ബാലൻകുറുപ്പ് ,ജില്ലാ സെക്രട്ടറി സോമൻ ചാലിൽ ,വൈസ് പ്രസിഡൻറ് ഇ.സി ബാലൻ,ജോ. സെക്രട്ടറി കെ.എം.ശ്രീധരൻ,കെ.പി.വിജയ,ഗിരിജാ ഭായ് എന്നിവർ സംസാരിച്ചു. മുൻ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരൻ നായർ മുൻ ജില്ലാ ജോയിൻ സെക്രട്ടറി ഉണ്ണീരി കുട്ടി കുറുപ്പ് ,കുഞ്ഞിച്ചെക്കിണി എന്നിവരെ മുതിർന്ന നേതാവ് എം.കെ സത്യപാലൻ മാസ്റ്റർ ആദരിച്ചു. തുടർന്ന് മുതിർന്ന അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe