ആറ്റുകാൽ പൊങ്കാലയ്‌ക്ക്‌ സ്പെഷ്യൽ ട്രെയിനുകൾ

news image
Mar 4, 2023, 2:35 pm GMT+0000 payyolionline.in

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച്‌ ചൊവ്വാഴ്‌ച സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ്‌ നടത്തും. പുലർച്ചെ 1.45ന്‌ എറണാകുളം ജങ്‌ഷനിൽനിന്ന്‌ ‌എറണാകുളം ജങ്‌ഷൻ–- തിരുവനന്തപുരം സെൻട്രൽ സ്‌പെഷ്യൽ പുറപ്പെടും. നിർത്തുന്ന സ്‌റ്റോപ്പുകൾ: പിറവം റോഡ്‌ (2.20), വൈക്കം (2.26), ഏറ്റുമാനൂർ (2.42), കോട്ടയം ( 2.55), ചങ്ങനാശേരി (3.13), തിരുവല്ല (3.24), ചെങ്ങന്നൂർ (3.35), മാവേലിക്കര (3.47), കായംകുളം (3.58), കരുനാഗപ്പള്ളി (4.13), കൊല്ലം (4.40), മയ്യനാട്‌ (4.55), പരവൂർ (5), വർക്കല (5.11), കടയ്‌ക്കാവൂർ (5.22), ചിറയികീഴ്‌ (5.27), മുരുക്കുംപുഴ (5.35), കണിയാപുരം (5.39), കഴക്കൂട്ടം (5.45), കൊച്ചുവേളി (5.35), പേട്ട (6). രാവിലെ 6.30ന്‌ തിരുവനന്തപുരം സെൻട്രലിൽ എത്തും.

പകൽ 3.30ന്‌ തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ തിരുവനന്തപുരം സെൻട്രൽ –-എറണാകുളം ജങ്‌ഷൻ സ്‌പെഷ്യൽ പുറപ്പെടും. പകൽ 2.45ന്‌ തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ തിരുവനന്തപുരം സെൻട്രൽ –-നാഗർകോവിൽ ജങ്‌ഷൻ സ്‌പെഷ്യൽ പുറപ്പെടും.

16348 മംഗളൂരു സെൻട്രൽ –-തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസിന്‌ പരവൂർ (2.44), വർക്കല (2.55), കടയ്‌ക്കാവൂർ (3.06) എന്നിവിടങ്ങളിലും 16344 ‌മധുര ജങ്‌ഷൻ–- തിരുവനന്തപുരം സെൻട്രൽ അമൃത എക്‌സ്‌പ്രസിന്‌ പരവൂർ (3.43), ചിറയിൻകീഴ്‌ (3.59) എന്നിവിടങ്ങളിലും അധിക സ്‌റ്റോപ്പുണ്ടാകും. 16331 മുംബൈ സിഎസ്‌എംടി–- തിരുവനന്തപുരം സെൻട്രൽ പ്രതിവാര എക്‌സ്‌പ്രസിന്‌ പരവൂർ (5.23), കടയ്‌ക്കാവൂർ (5.43), ചിറയിൻകീഴ്‌ (5.47), കഴക്കൂട്ടം (6.01)എന്നിവിടങ്ങളിലും 16603 മംഗളൂരു സെൻട്രൽ –-തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസിന്‌ കടയ്‌ക്കാവൂർ (4.55), ചിറയിൻകീഴ്‌ (5)എന്നിവിടങ്ങളിലും 12695 എംജിആർ ചെന്നൈ സെൻട്രൽ –-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റിന്‌ ചിറയിൻകീഴിലും (6.39) 16606 നാഗർകോവിൽ ജങ്‌ഷൻ–- മംഗളൂരു സെൻട്രൽ ഏറനാട്‌ എക്‌സ്‌പ്രസിന്‌ കുഴിത്തുറൈ (2.46), പാറശാല (2.46), നെയ്യാറ്റിൻകര (3), ബാലരാമപുരം (3.05) എന്നിവിടങ്ങളിലും 16729 മധുര ജങ്‌ഷൻ–- പുനലൂർ എക്‌സ്‌പ്രസിന്‌ പള്ളിയാടി (4.55), കുഴിത്തുറൈ (5.09), ബാലരാമപുരം (5.36) എന്നിവിടങ്ങളിലും 16650 നാഗർകോവിൽ –-മംഗളൂരു സെൻട്രൽ പരശുറാം എക്‌സ്‌പ്രസിന്‌ ബാലരാമപുരത്തും 12624 തിരുവനന്തപുരം സെൻട്രൽ –-ചെന്നൈ സെൻട്രൽ മെയിലിന്‌ കഴക്കൂട്ടം, ചിറയിൻകീഴ്‌, കടയ്‌ക്കാവൂർ എന്നിവിടങ്ങളിലും 12696 തിരുവനന്തപുരം സെൻട്രൽ–-ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റിന്‌ കഴക്കൂട്ടം, ചിറയിൻകീഴ്‌ എന്നിവിടങ്ങളിലും അധിക സ്‌റ്റോപ്പ്‌ അനുവദിച്ചു. അൺറിസർവ്‌ഡ്‌ എക്‌സ്‌പ്രസുകൾക്ക്‌ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ട്‌ ജനറൽ കോച്ചും അധികമായി അനുവദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe