പാചകവാതക വിലവർദ്ധനവ്; മേപ്പയ്യൂരിൽ മുസ്‌ലിം ലീഗ് പ്രതിഷേധ സായാഹ്നം നടത്തി

news image
Mar 4, 2023, 2:23 pm GMT+0000 payyolionline.in

 

മേപ്പയ്യൂർ: കേന്ദ്ര സർക്കാറിൻ്റെ പാചകവാതക വിലവർദ്ധനവിനെതിരെ മുസ്‌ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. എം.എം അഷറഫ് അധ്യക്ഷനായി. ഫൈസൽ ചാവട്ട്, കെ.എം.എ അസീസ്, ഇല്ലത്ത് അബ്ദുറഹിമാൻ, ടി.എം.അബ്ദുല്ല, ഐ.ടി അബ്ദു സെലാം, മുജീബ് കോമത്ത്, കീപ്പോട്ട് ഇസ്മയിൽ, കീപ്പോട്ട്.പി.മൊയ്തി, യു.കെ.അബ്ദുല്ല, ഹുസ്സെൻ കമ്മന, കെ. ലബീബ് അഷറഫ്, എം.കെ ഫസലുറഹ്മാൻ, സി.കെ.ഇബ്രായി, കെ.പി.ഇബ്രാഹിം, മേപ്പാട്ട് പി.കെ അബ്ദുല്ല, നിസാർ മേപ്പയ്യൂർ, കെ.പി.മൊയ്തി, വി.വി നസ്റുദ്ദീൻ, കെ.മുഹമ്മദ്, പി.ഉമ്മർ എന്നിവർ സംസാരിച്ചു.

മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രതിഷേധ സായാഹ്നം സി.പി.എ അസീസ് ഉദ്ഘാടനം ചെയ്യുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe