ആവിക്കൽ കൂട്ടായ്മ അനുമോദന സദസ്സ് സംഘടിപ്പിച്ചു

news image
Sep 5, 2023, 2:39 am GMT+0000 payyolionline.in

തിക്കോടി : ആവിക്കൽ കൂട്ടായ്മ അനുമോദന സദസ്സ് സംഘടിപ്പിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ആദരിച്ചു. ദാമോദരൻ ഇ.വി , രമേശൻ ആ വിക്കൽ (കാർഷികമേഖല ) , അഭിമന്യൂ രവീന്ദ്രൻ (മുയ്ത്തായ് ചാമ്പ്യൻ ), മേഘജ് ആർ.എൻ (മിനിയേച്ചർ ആർട്സ് ) എന്നിവരെയാണ്  ആദരിച്ചത്.

 

ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികളായ അപർണ കൂരന്റവിട , ഷിജു സദ്ഗമയ, ദാസൻ .കെ. ( പൂക്കള മത്സരം ) , ശിവപ്രിയ , മേഘജ് , സഫ്വാൻ (ചിത്ര രചന) എന്നിവർക്കുള്ള സമ്മാനങ്ങളും മത്സരങ്ങളിലും വിവിധ ഓൺലൈൻ പ്രോഗ്രാമുകളിലും പങ്കെടുത്തവർക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

ജിഷ കാട്ടിൽ , സിനിജ എം.കെ, രവീന്ദ്രൻ മാസ്റ്റർ, രമേശ് ചേലക്കൽ എന്നിവർ സംസാരിച്ചു. സുബൈർ പി.ടി സ്വാഗതവും അനൂപ് ഉരുവെച്ചെടുത്ത് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe