തച്ചൻകുന്ന്: ബ്രൈറ്റ് വേ ഇംഗ്ലീഷ് അക്കാദമി പയ്യോളി മുൻസിപ്പാലിറ്റി മുൻ ചെയർമാനും വാർഡ് കൗൺസിലറുമായ വടക്കയിൽ ഷെഫീഖ് ഉദ്ഘാടനം ചെയ്തു . ഇംഗ്ലിഷ് ഭാഷാ പ്രാവീണ്യം ത്വരിതപ്പെടുത്തൽ എന്ന വിഷയത്തിൽ സൗദി അറേബ്യ കിംഗ് അസീസ് യൂണിവേഴ്സിറ്റി മുൻ അസിസ്റ്റൻറ്
പ്രൊഫസർ ഡോ: ഇസ്മയിൽ മരുതേരി മുഖ്യ പ്രഭാഷണം നടത്തി.
മാതാണ്ടി അശോകൻ മാസ്റ്റർ ചടങ്ങിൽ ആധ്യക്ഷ്യത വഹിച്ചു. അധ്യാപികമാരായ ലസിത പി ,ശൈലജ പി എന്നിവർ കുട്ടികളുമായി സംവദിച്ചു .
ഇന്നത്തെ കാലഘട്ടത്തിൽ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം അത്യാവശ്യമാണെന്ന് റിട്ടയേഡ് ഹെഡ്മാസ്റ്റർ വി.കെ.ബാലൻ അഭിപ്രായപ്പെട്ടു.
രക്ഷിതാക്കളായ സജിന ടീച്ചർ, പുഷ്പലത ടീച്ചർ, അനിത രമേശൻ, ലെന മെഹബിൻ (വിദ്യാർത്ഥി ) എന്നിവർ സംസാരിച്ചു.
ചടങ്ങിന് വത്സൻ സി.കെ.സ്വാഗതവും കോഴ്സ് കോഡിനേറ്റർ സിനിന അജയ് നന്ദിയും പറഞ്ഞു .തച്ചൻകുന്ന് പറമ്പിൽ ഭഗവതി ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ എൽ.പി. വിഭാഗം, യു.പി.വിഭാഗം., ഹൈസ്കൂൾ വിഭാഗം എന്നിങ്ങനെയാണ് ക്ലാസ് നടക്കുകയെന്നും മാസത്തിൽ ഒരിക്കൽ കേരളത്തിലെ പ്രഗൽഭരായ ഇംഗ്ലീഷ് അധ്യാപകരുമായി ഇൻ്ററാക്ഷൻ ക്ലാസ് ഉണ്ടായിരിക്കുമെന്നും കോഡിനേറ്റർ അറിയിച്ചു.