കൊയിലാണ്ടി: എകെജി ഫുട്ബോൾ ടൂർണമെൻ്റിൽ ജനറൽ എർത്ത് മൂവേഴ്സ് കൊയിലാണ്ടി ചാമ്പ്യൻമാരായി. ഫൈനലിൽ ജ്ഞാനോദയം ചെറിയമങ്ങാടിനെ 1-0 നാണ് ജനറൽ എർത്ത് മൂവേഴ്സ് കൊയിലാണ്ടി പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ സൂപ്പർ താരം ആഷിഖ് ഉസ്മാൻ ആണ് വിജയ ഗോൾ നേടിയത്. പൊരുതിക്കളിച്ചെങ്കിലും ജ്ഞാനോദയം ചെറിയ മങ്ങാടിന് ഗോൾ മടക്കാൻ കഴിഞ്ഞില്ല.
കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നിറഞ്ഞ കാണികളാണ് ഫൈനൽ മത്സരം കാണാൻ എത്തിയത്. ജ്ഞാനോദയം ചെറിയമങ്ങാടിൻ്റെ പൊന്നൂസ് ടൂർണമെൻ്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ എർത്ത് മൂവേഴ്‌സിൻ്റെ അബ്ബാസ് ആൻ്റണിയാണ് ടൂർണമെൻ്റിലെ ടോപ് സ്കോറർ. ബെസ്റ്റ് ഗോൾകീപ്പർ ആയി ജ്ഞാനോദയത്തിൻ്റെ കമറുവും ബെസ്റ്റ് ഡിഫൻ്റർ ആയി ജനറൽ എർത്ത് മൂവേഴ്സിൻ്റെ ഏലിയാസും തിരഞ്ഞെടുക്കപ്പെട്ടു.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ൽ ഫൈനലിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കാനത്തിൽ ജമീല എം.എൽ.എ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.