എടക്കാട് ദേവയാനം വീട്ടിൽ റിട്ട: കെഎസ്ഇബി സൂപ്രണ്ട് വി.എം.പത്മനാഭൻ അന്തരിച്ചു

news image
Aug 21, 2023, 12:58 pm GMT+0000 payyolionline.in

കൊയിലാണ്ടി: മാരാമുറ്റം തെരു ഗായത്രിയിൽ റിട്ട: കെ.എസ്.ഇ.ബി. സൂപ്രണ്ട് വി.എം.പത്മനാഭൻ (76) കോഴിക്കോട് ഈസ്റ്റ്ഹിൽ എടക്കാട് പിഷാരികാവ് ക്ഷേത്രത്തിനു സമീപം ദേവയാനം വീട്ടിൽ അന്തരിച്ചു . മാരാമുറ്റം തെരു ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്നു. വെളിയണ്ണൂർ തെരുവിലെ വലിയെടുത്ത് മീത്തൽ കണ്ണൻ്റെയും, ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: അംബിക (റിട്ട. ഹാൻടെക്സ്). മക്കൾ: അനൂപ് (യു.എസ്.എ),  അനീഷ് (ബംഗ്ലളൂരു  ഐ.ടി വിഭാഗം), അരുൺ (ഡിസൈനർ). മരുമക്കൾ: നീതി, ധന്യ (ഐ.ടി ബംഗ്ലൂരു), ശ്രുതി (കനറാ ബാങ്ക് ചാലപ്പുറം). സഹോദരങ്ങൾ: രാജൻ (റിട്ട: കെ.എസ് ഇ.ബി മഞ്ചേരി), ഉഷ ( മണിയൂർ), നളിനി (നടുവണ്ണൂർ), പരേതരായ ദേവി, രാധ, വിജയൻ. സംസ്കാരം നാളെ രാവിലെ 8.30 ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe