സർഗാലയയിലെ എറൈസ് സംസ്ഥാന നേതൃ- പരിശീലന ക്യാമ്പ് സമാപിച്ചു

news image
Aug 21, 2023, 1:22 pm GMT+0000 payyolionline.in

പയ്യോളി:  ഹയർ സെക്കൻ്ററി നാഷണൽ സർവ്വീസ് സ്കിം വളണ്ടിയർ ലീഡർമാർക്കായി സംഘടിപ്പിച്ച എറൈസ് സംസ്ഥാന നേതൃ- പരിശീലന ക്യാമ്പ് സമാപിച്ചു. കഴിഞ്ഞ 12 ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും 490 കുട്ടികൾ പരിശീലനം പൂർത്തിയാക്കി. ഇവർ വിദ്യാലയത്തിലെ എൻ എസ് എസ് വളണ്ടിയർ മാർക്ക് തുടർ പരിശീലനം നൽകും .

എറൈസ് സംസ്ഥാന ക്യാമ്പിൻ്റെ സമാപന സമ്മേളനം റീജിനൽ ഡയറക്ടർ പി എൻ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.

സമാപന സമ്മേളനം എൻ എസ് എസ് കേരള ലക്ഷദ്വീപ് റീജിനൽ ഡയറക്ടർ പി എൻ സന്തോഷ് ഉദ്ഘാടനം ചെയ്തു . ഇരിങ്ങൽ സർഗാലയയിൽ നടന്ന ചടങ്ങിൽ ക്യാമ്പ് കോ- ഓർഡിനേറ്റർ എസ് ശ്രീചിത്ത് അധ്യക്ഷത വഹിച്ചു. ക്ലസ്റ്റർ കൺവീനർമാരായ കെ ഷാജി, കെ വി സന്തോഷ് കുമാർ , വളണ്ടിയർ ലീഡർമാരായ കരോലിൻ വർഗീസ് ശസിൻ മുഹമ്മദ്, ആദിൽ കെ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe