‘എല്ലാവർക്കും കുടിവെള്ളം’; കൊയിലാണ്ടിയിൽ തണ്ണീർ പന്തൽ ഒരുക്കി നഗരസഭ

news image
Mar 14, 2023, 5:34 am GMT+0000 payyolionline.in

കൊയിലാണ്ടി: കടുത്ത വേനലിൽ എല്ലാവർക്കും കുടിവെള്ളം, കൊയിലാണ്ടിയിൽ തണ്ണീർ പന്തൽ സ്ഥാപിച്ചു. കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെയാണ് ദാഹജല കൗണ്ടർ ആരംഭിച്ചത്.. മൺകൂജയിലെ തണുത്ത വെള്ളവും, ചൂടുവെള്ളവുമാണ് കൗണ്ടറിൽ ഉണ്ടാവുക.

 

വിതരണത്തിനായി ഒരു നഗരസഭാജീവനക്കാരെനെയും  നിയമിച്ചിട്ടുണ്ട്. കൂടാതെ ദാഹിച്ചുവലയുന്ന പക്ഷികൾക്കു വേണ്ടിയും, കുടിവെള്ളം പ്രത്യേക കൂജയിലാക്കി വെച്ചിട്ടുണ്ട്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻ്റിനു സമീപമാണ് തണ്ണീർ പന്തൽ സ്ഥാപിച്ചിട്ടുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe