2022 ലെ എസ്.വി അവാർഡ് നർഗീസ് ബീഗത്തിന്

news image
Sep 25, 2022, 4:46 pm GMT+0000 payyolionline.in

പയ്യോളി:  എസ്.വി അവാർഡ് നർഗീസ് ബീഗത്തിന്.  മനുഷ്യപ്പറ്റിന്റെ കർമ്മ വിശുദ്ധിയായി തീർന്ന നർഗീസ് ബീഗത്തിനാണ് ചോല സാംസ്കാരിക വേദി എസ്.വി  അവാർഡ് നൽകുന്നത്. വി.ടി മുരളി, ബഷീർ തിക്കോടി, സിദ്ദീഖ് വടകര എന്നിവരടങ്ങിയ ജസ്ജിങ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 2022 ഒക്ടോബർ 1 ന് ശനിയാഴ്ച വൈകുന്നേരം 3.30 ന് വടകര മുനിസിപ്പൽ പാർക്ക് ഓഡിറേറാറിയത്തിൽ വെച്ച് നർഗീസ് ബീഗത്തിന് കെ.മുരളീധരൻ എം.പി അവാർഡ് സമ്മാനിക്കും.

 

നർഗീസ് ബീഗം

 

 

അവധാന പൂർണ്ണമായ സംഘാടന മികവിലും ആത്മ സമർപ്പണത്താലും എത്തുന്ന മേഖലകളിൽ ഊർജ്ജം വിതച്ച് പോയ എസ്.വി സർഗ്ഗാത്മകതയുടെ ചലനാത്മകതയായിരുന്നു. നിരവധി സംഘടനകൾക്ക് കാഴ്ചവട്ടം സമ്മാനിച്ച എസ്.വി പല സംഘടനകളിലും സംസ്ഥാന നേതൃപദവികളിൽ വരെ അവരോധിക്കപ്പെട്ടിട്ടുണ്ട്. സ്വച്ഛമായ അതിരുകളില്ലാത്ത സ്നേഹത്തിന് ഉടമയായിരുന്ന എസ്.വി യുടെ ഓർമ്മ നില നിർത്താനാണ് ‘ചോല’ സാംസ്കാരിക വേദി വർഷം തോറും അവാർഡ് നൽകുന്നത്. തീരാ ദുരിതങ്ങളുടെ കടലാഴത്തിൽ പെട്ടു ലയുന്ന അനേകം മനുഷ്യർക്ക് തണലായിത്തീർന്ന നർഗീസ് ബീഗത്തിനാണ്  എസ്.വി അവാർഡ്. നിസ്വാർത്ഥ തുണയും തുഴയുമായിത്തീർന്ന ഈ മഹിത ജന്മം അസാമാന്യ ധീരതയാലും ത്യാഗ നിറവിനാലും ആത്മ സമർപ്പണത്തെളിച്ചമായി സ്വന്തം ജീവിതത്തെ അശരണർക്ക് സമർപ്പിച്ചു.

വി.ടി മുരളി, ബഷീർ തിക്കോടി, ടി.ടി ഇസ്മാഈൽ, എം.അബ്ദുസ്സലാം, മണലിൽ മോഹനൻ ,പ്രൊഫ:കെ.കെ മഹമൂദ്,പി.സഫിയ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. വടകരയിൽ ചേർന്ന സ്വാഗത സംഘം മീറ്റിംഗിൽ ചോല ചെയർമാൻ എം.അബ്ദുസ്സലാം അധ്യക്ഷനായി.ബഷീർ തിക്കോടി,സിദ്ദീഖ് വടകര,സുബി അബ്ദുള്ള,ഹമീദ് വടക്കയിൽ ,സമദ് അമ്മാസ് ,സാജിദ് അലങ്കാർ ,ടി.ഖാലിദ് എന്നിവര്‍  സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe