കൊയിലാണ്ടി : എസ്.വൈ.എസ് സംഘടിപ്പിക്കുന്ന മെഹ്ഫിലെ ഗ്രാൻ്റ് മൗലൂദ് മനുഷ്യരെ ചേർത്ത് നിർത്തുന്ന പ്രവർത്തനമെന്ന് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അജയ് ബോസ് . പ്രവാചകൻ്റെ ജീവിതം മനുഷ്യ നന്മയ്ക്ക് പ്രചോദനമാണന്നും അജയ് ബോസ് പറഞ്ഞു. കൊയിലാണ്ടിയിൽ മണ്ഡലം എസ്.വൈ എസ് സംഘടിപ്പിച്ച മെഹ്ഫിലെ ചായ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പി .അഹമ്മദ് ദാരിമി അധ്യക്ഷനായി. അൻസാർ കൊല്ലം , സയ്യിദ് ഹാശിം ജിഫ്രി, എ.അസീസ്, സയ്യിദ് അൻവർ മുനഫർ , ഹാമിദ് ബാത്ത പി.സി അബ്ദുള്ള , ഹമീദ് പുതുക്കുടി എന്നിവർ സംസാരിച്ചു . കുഞ്ഞഹമ്മദ് ചേലിയ , ബഷീർ മതിരോളി, സഹീർ കുറുവങ്ങാട് , ടി മുഹമ്മദ് ഷാഫി, അബ്ദുൾ ആലം , അബ്ദുള്ള പെരുവട്ടൂർ , ഹമീദ് സീഡയമണ്ട് , കുഞ്ഞഹമ്മദ് പൂന്തേൻ എന്നിവർ നേതൃത്വം നൽകി. മെഹ്ഫിലെ സംഘങ്ങൾ വിവിധ മഹല്ലുകളിൽ സന്ദർശനം നടത്തി.സപ്‌തംബർ 10 ന് വലിയ കത്ത് മഖാമിലും പാറപ്പള്ളി മഖാമിലും സിയാറത്ത് നൽകും. 11 ന് പതാക ഉയർത്തൽ നടക്കും ,12-ന് കൊയിലാണ്ടി ജുമുഅത്ത് പള്ളിയിൽ ‘മെഹ്ഫിലെ ഗ്രാൻഡ് മജ്‌ലിസും’ നടക്കും.
എസ്.വൈ.എസ് ‘മെഹ്ഫിലെ ഗ്രാൻഡ് മൗലൂദ്’ തുടക്കമായി
Sep 10, 2026, 5:28 am GMT+0000
payyolionline.in
