മൂടാടി: സി.പി.എം മൂടാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സീതാറാം യെച്ചൂരി അനുസ്മരണവും കുടുംബസംഗമവും സംഘടിപ്പിച്ചു. പരിപാടി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്തു. സി.കെ. ശ്രീകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സി.പി.എം ഏരിയാ സെക്രട്ടറി എം.പി. ഷിബു, ജില്ലാ കമ്മിറ്റി അംഗം ഡി. ദീപ, ഹമീദ് മാസ്റ്റർ, കെ. ജീവനന്ദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പി. അനൂപ് സ്വാഗതം ആശംസിച്ചു. ചടങ്ങിന്റെ ഭാഗമായി കനവ് നാടകസംഘം പേരാമ്പ്ര അവതരിപ്പിച്ച നാടകവും അരങ്ങേറി.
