‘ഒന്നൂടെ ഒത്തൂടാം’; 57 വർഷങ്ങൾക്കു ശേഷം തിക്കോടിയൻ ജി വി എച്ച് എസ് എസ്സിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം 24 ന്

news image
Aug 18, 2025, 1:46 pm GMT+0000 payyolionline.in

പയ്യോളി: നീണ്ട 57 വർഷങ്ങൾക്കു ശേഷം തിക്കോടിയൻ മെമ്മോറിയൽ ജി വി എച്ച് എസ് എസ്സിലെ 1968 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികളായവർ ഒത്തു ചേരുന്നു. ആഗസ്റ്റ് 24 ഞായറാഴ്ചയാണ് സംഗമം. കുട്ടികളായി പിരിഞ്ഞവർ വൃദ്ധരായാണ് വീണ്ടും കണ്ടുമുട്ടുന്നത്. ‘ഒന്നൂടെ ഒത്തൂടാം’ എന്നാണ് പരിപാടിയുടെ പേര്.

 

160 ഓളം പേരെ സംഘാടകർ ബന്ധപ്പെട്ടിട്ടുണ്ട്. പഴയ കാല അധ്യാപകരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കലാപരിപാടികളും പൂർണ്ണതോതിലുള്ള സദ്യയും ഏർപ്പാടു ചെയ്തിട്ടുണ്ട്. രാജൻ ചേലക്കൽ ജനറൽ കൺവീനറും, രുഗ്മാംഗദൻ, മുഹമ്മദ് അബ്ദുള്ള, പ്രഭാകരൻ ജയരാജ്, എം.ശശിധരൻ, എൻ . കെ പ്രേമ എന്നിവർ അംഗങ്ങളുമായുള്ള സംഘാടക സമിതിയാണ് സംഗമം നിയന്ത്രിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe