കാലടി സർവകലാശാല വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവ്; സിസ തോമസിന്റെ ഹർജിയിൽ ചൊവ്വാഴ്ച വിധി

news image
Nov 27, 2026, 2:30 am GMT+0000 payyolionline.in

തൃശ്ശൂർ: കാലടി സർവകലാശാലയിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സർവ്വകലാശാല നൽകിയ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ ചൊവ്വാഴ്ച ഉത്തരവ് പറയും. വിദ്യാർത്ഥികളുടെയും വൈസ് ചാൻസിലർ,സർവ്വകലാശാല എന്നിവരുടെ വിശദമായ വാദം കഴിഞ്ഞ രണ്ട് ദിവസത്തിൽ പൂർത്തിയാക്കിയിരുന്നു. സർവ്വകലാശാല നിയമപ്രകാരം വിദ്യാർത്ഥികൾക്ക് സർവ്വകലാശാലക്കുള്ളിൽ പരാതി ഉന്നയിക്കാൻ സമിതികളും അപ്പീൽ ഉന്നയിക്കാൻ ഓംബുഡ്സ്മാൻ സംവിധാനമുണ്ടെന്നും സർവ്വകലാശാല വാദിച്ചു. അതിനാൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ നൽകിയ ഹർജി നിലനിൽക്കുമോ എന്നതടക്കം വാദങ്ങളായി ഉയർന്നു. എന്നാൽ പരാതി പരിഹാര സമിതിയിലെ വിദ്യാർത്ഥി പ്രതിനിധിയെ അടക്കം സസ്പെൻഡ് ചെയ്തെന്നും വിദ്യാർത്ഥികളുടെ അഭിഭാഷകൻ മറുപടി നൽകി. ഇരുകക്ഷികളുടെയും വാദം കേട്ട ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചൊവ്വാഴ്ച വൈകീട്ട് 4.15ന് ഉത്തരവ് പറയുമെന്ന് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe